KOYILANDY DIARY

The Perfect News Portal

ജനയുഗം സഹപാഠി – എ.കെ.എസ്.ടി.യു സബ് ജില്ല സ്കൂൾ അറിവുത്സവം ശ്രദ്ധേയമായി

കൊയിലാണ്ടി: ജനയുഗം സഹപാഠി – എ.കെ.എസ്.ടി.യു സബ് ജില്ല സ്കൂൾ അറിവുത്സവം ശ്രദ്ധേയമായി. അറിവുകൾ  നേടുന്ന കാര്യത്തിൽ ഏറെ മുന്നിലാണ് വിദ്യാർഥികളെന്ന് തെളിയിക്കുന്നതായിരുന്നു മത്സര രംഗം. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പുതിയ ലോക ക്രമങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടവരാണ് വിദ്യാർഥികൾ. വായനയിലൂടെയും പഠനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമൊക്കെ അറിവുകൾ സ്വായത്തമാക്കി വളരണമെന്ന് അവർ കുട്ടികളോട് പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എസ്. സുനിൽ മോഹൻ അധ്യക്ഷ വഹിച്ചു.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഇ. കെ. അജിത് സമ്മാനദാനം നിർവഹിച്ചു. എ. കെ. എസ്. ടി യു ജില്ല സെക്രട്ടറി കെ പ്രദീപ്, പി. കെ. വിശ്വനാഥൻ, ജനയുഗം ലേഖിക കെ. ടി. ദീപ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി. കെ. ബാലകൃഷ്ണൻ സ്വാഗതവും എ. കെ. എസ്. ടി. യു സബ് ജില്ല സെക്രട്ടറി സുനിൽ മൊകേരി നന്ദിയും പറഞ്ഞു.