KOYILANDY DIARY

The Perfect News Portal

KSSPU കുടുംബ സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലൂർ യൂനിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. എ.എം കുഞ്ഞിരാമൻ, എൻ.കെ രാഘവൻ , ടി.കുഞ്ഞിരാമൻ, എൻ. കെ ബാലകൃഷ്ണൻ, എം.എം കരുണാകരൻ, സി. രാഘവൻ എന്നിവർ സംസാരിച്ചു.
കുടുബ സംഗമത്തിനോടനുബന്ധിച്ച് നടന്ന വനിതാ കൺ വൻഷൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് എൻ.പി ശോഭ ഉദ്ഘാടനം ചെയ്തു. കെ.രാധ അദ്ധ്യക്ഷയായി. ടി.വി ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. വി റസിയ, നളിനി കണ്ടോത്ത്, മറിയം എന്നിവർ സംസാരിച്ചു. സാoസ്കാരിക സദസ്സ് എം.പി അനസ്സ് ഉൽഘാടനം ചെയ്തു. എം. പി അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. പി.ഗോപാലൻ, ടി വേണു, വി.പി ശിവദാസ് എന്നിവർ സംസാരിച്ചു.