KOYILANDY DIARY.COM

The Perfect News Portal

കെഎസ്എഫ്ഇ ഫീൽഡ് ജീവനക്കാരുടെ തൊഴിൽ സുരക്ഷയും സേവന വേതന വ്യവസ്ഥകളും നടപ്പിലാക്കണം; ഐഎൻടിയുസി

.
കൊയിലാണ്ടി: കെഎസ്എഫ്ഇ ഫീൽഡ് ജീവനക്കാരുടെ തൊഴിൽ സുരക്ഷയും സേവനവേതന വ്യവസ്ഥകളും നടപ്പിലാക്കണമെന്നും കമ്മീഷൻ വർദ്ധിപ്പിക്കണമെന്നും കൊയിലാണ്ടി റീജിയണൽ കമ്മിറ്റി ഓഫീസിൽ ചേർന്ന കെഎസ്എഫ്ഇ ഫീൽഡ് സ്‌റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) നേതൃതല കൺവെൻഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ പാണലിൽ,
വിനോദ് എ പി, സുനീഷ് എൻ നടുവിലയിൽ, റഷീദ് പുളിയഞ്ചേരി, ലാലിഷ പുതുക്കുടി, ഇ. രവീന്ദ്രൻ, സുധ എം, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!