KOYILANDY DIARY

The Perfect News Portal

സായി പ്രസാദിന് ഇൻ്റർനാഷണൽ കലാ ഗൗരവ് സമ്മാൻ 

കൊയിലാണ്ടിക്ക് അഭിമാനമായി സായി പ്രസാദിന് കലാ ഗൗരവ് സമ്മാൻ.. ഉത്തർപ്രദേശിലെ കെ.എഫ്.ഒ.എ.എസ്സ്. ആർട്ട് ഫൗണ്ടേഷൻ ചിത്ര-ശില്പ കലാകാരന്മാർക്ക് നൽകിവരുന്ന 2022 ലെ ഇന്റർനാഷനൽ കലാ ഗൗരവ് സമ്മാൻ കൊയിലാണ്ടി സ്വദേശിയായ സായി പ്രസാദ് ചിത്രകൂടത്തിന് ലഭിച്ചു. പ്രശസ്തിപത്രവും ഫലകവും, 10,000 രൂപയുമടങ്ങുന്നതാണ് അവാർഡ്. “ദ പ്രോസസ് ഓഫ് റിസർജൻസ് ” എന്ന അക്രിലിക്ക് മാധ്യമത്തിൽ തീർത്ത പെയിന്റിംഗിനാണ് കലാ ഗൗരവ് സമ്മാൻ ലഭിച്ചത്.
2020-21ൽ കലാരത്ന അവാർഡ്, അബനീന്ദ്രനാഥ ടാഗോർ, എപിജെ അബ്ദുൾ കലാം അവാർഡ്, നന്ദലാൽ ബോസ് അവാർഡ് തുടങ്ങി സംസ്ഥാന, ദേശീയ, അന്തർദേശീയ, അവാർഡുകൾ ഉൾപ്പെടെ ഇരുപതിലധികം അവാർഡുകൾ വാരിക്കൂട്ടിയാണ് സായിപ്രസാദ് എന്ന കാലകാരൻ കൊയിലാണ്ടിയെ അടയാളപ്പെടുത്തുന്നത്. ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ സായിപ്രസാദിൻ്റെ ശിക്ഷണത്തിൽ നിരവധിപേരാണ് കലാ പഠനത്തിനായി എത്തുന്നത്.
Advertisements