KOYILANDY DIARY

The Perfect News Portal

ഇൻ്റർ നാഷണൽ ആർട് ഫിയസ്റ്റ കാപ്പാട് ആരംഭിച്ചു

കൊയിലാണ്ടി: ഇൻ്റർ നാഷണൽ ആർട് ഫിയസ്റ്റ കാപ്പാട് ആരംഭിച്ചു. സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ നടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ചിത്രം വരച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.
ക്യൂറേറ്റർ ഡോ. ലാൽ രഞ്ജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കവി സത്യചന്ദ്രൻ പൊയിൽകാവ്, അശോകൻ കോട്ട്, ബിനേഷ് ചേമഞ്ചേരി, അനിൽ കാഞ്ഞിലശ്ശേരി , മധു കെ. യു സന്തോഷ് കുമാർ, സുരേഷ് ഉണ്ണി, വത്സൻ പല്ലവി, അനിൽ ചേമഞ്ചേരി  എന്നിവർ സംസാരിച്ചു. ആർടിസ്റ്റ് വി രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
Advertisements
പരിപാടിയോടുബന്ധിച്ച് പ്രശസ്ത ഗായകൻ സി അശ്വിനിദേവിൻ്റെ നേതൃത്വത്തിൽ പാട്ടും വരെയും നടന്നു. ഒപ്പം മധു ബാലനും, ശ്രീകുമാർ മേനോനും, ദിലീപും, ശാലിനിയും, ബാബു മലയിലും, ഉണ്ണികൃഷ്ണൻ ഇളയിടത്തുമെല്ലാം സംഗീതം പകർന്നപ്പോൾ ചിത്രകാരന്മാരായ സുരേഷ് ഉണ്ണി, ഡോ ലാൽ രഞ്ജിത് എന്നവിർ ചിത്രരചന നിർവ്വഹിച്ചു’
കാപ്പാട് ഒരുക്കുന്ന ഇൻ്റർ നാഷണൽ ആർട്സ് ആർട്ട് ഫിയസ്റ്റ ചലനങ്ങൾ സൃഷ്ടിക്കുന്നു നിരവധി ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ഈ പ്രദർശനങ്ങളിൽ നിരവധി ചിത്രങ്ങളാണ് വിറ്റുപോകുന്നത് എന്നത് പ്രദർശനത്തിൻ്റെ  വിജയമാണ്.
2024 ഡിസംബർ 26ന് പ്രമുഖ ചിത്രകാരൻ യു. കെ രാഘവൻ മാസ്റ്റർ തിരിതെളിയിച്ച തുറന്ന പ്രദർശനം നിറഞ്ഞ സദസ്സിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരു മാസം നീണ്ടുനിൽക്കുന്ന  പ്രദർശനം കാണാൻ നിരവധി കാഴ്ചക്കാരാണ് എത്തുന്നത്.
 2024 ജനുവരി 22  മുതൽ നാലാമത്തെ ഷോ ആരംഭിക്കുകയാണ്. അന്തർദേശീയ ദേശീയ ചിത്രകാരന്മാർ അണിനിരക്കുന്ന ഷോയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുകയാണ്. പല വിഭാഗത്തിൽപ്പെട്ട ചിത്രങ്ങളും ഒന്നിച്ച് കാണാൻ പറ്റുക എന്നത് വിരളമായി ലഭിക്കുന്ന ഒരു സാധ്യതയാണ്.
റിയലിസ്റ്റിക് കണ്ടമ്പററി സർ റിയലിസ്റ്റിക് തുടങ്ങി എല്ലാവിധ ചിത്രകല സങ്കേതങ്ങളുടെയും ചിത്രീകരണങ്ങൾ ഇവിടെ നിങ്ങൾക്ക് കാണാം ചിത്രപ്രദർശനത്തോടൊപ്പം വ്യത്യസ്ത ചിത്രകല ഗ്രൂപ്പുകളുടെ ലൈവ് ഷോകൾ ഗ്രൂപ്പ് മീറ്റിങ്ങുകൾ മറ്റു പരിപാടികൾ എല്ലാം ഈ ഈ സ്ഥലത്ത് ചെയ്യാൻ അവസരമുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ ബേബി മണ്ണത്തൂർ, ജയ് പി ഈശ്വർ എന്നിവരുടെ ലൈവ് ഷോകൾ കാപ്പാട് കടപ്പുറത്ത് നടന്നു. നിരവധി കാഴ്ചക്കാരാണ് ഈ പരിപാടികൾ ആസ്വദിച്ചത്.
2024 ജനുവരി 21ന് ഇൻ ആർട്ട് വേൾഡ് എന്ന സംഘടനയുടെ വാർഷിക മീറ്റിങ്ങും ലൈവ് സ്കെച്ച് സൈമൺ ബ്രിട്ടോ ഗാലറിയിൽ നടക്കുന്നു. പരിപാടി കാലത്ത് 10 മണിക്ക് പ്രശസ്ത ചിത്രകാരൻ  മദനൻ ഉദ്ഘാടനം ചെയ്യും. 2024 ജനുവരി 31 വരെ നീളുന്ന പ്രദർശനത്തിൽ പ്രമുഖ ചിത്രകാരൻ ബിടികെ അശോക് നയിക്കുന്ന ‘ഡേ വിത്ത് ബി ടി കെ’ എന്ന പേരിൽ ആർട്ട് ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. നിരവധി പ്രവർത്തനങ്ങളിലൂടെ കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറി ലോക പ്രശസ്തിയാർജിക്കുകയാണന്ന് കോഡിനേറ്റർ മാരായ മനോജ് ടി.യു,കെ വി സന്തോഷ് എന്നിവർ അഭിപ്രായപ്പെട്ടു.