KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ വഴിത്തർക്കത്തെത്തുടർന്ന് അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു

കണ്ണൂരിൽ വഴിത്തർക്കത്തെത്തുടർന്ന് അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. മേനച്ചോടി വെള്ളുവ വീട്ടിൽ ശൈലജ (48), മക്കളായ അഭിജിത് (23), അഭിരാമി (18) എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. ശൈലജയുടെ ഭർത്താവ് പ്രഭാകരന് അക്രമത്തിൽ നിസാരമായി പരിക്കേറ്റിട്ടുണ്ട്. അയൽവാസിയായ നമ്പിക്കണ്ടി രാജൻ (50) എന്നയാളാണ് മൂവരെയും വെട്ടിപ്പരിക്കേല്പിച്ചത്. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വഴിത്തർക്കമാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം.