KOYILANDY DIARY

The Perfect News Portal

അധ്യാപകരുടെ കൈ പുസ്തകത്തിൽ തൻ്റെ കവിത: കവി സത്യചന്ദ്രൻ പൊയിൽക്കാവ് പ്രതിഷേധിച്ചു

കൊയിലാണ്ടി: അധ്യാപകരുടെ കൈ പുസ്തകത്തിൽ തൻ്റെ കവിത. കവി സത്യചന്ദ്രൻ പൊയിൽക്കാവ് പ്രതിഷേധിച്ചു. എന്നെ അറിയിക്കാതെയാണ് കൈപ്പുസ്തകത്തിൽ ചേർത്തതെന്ന് അദ്ധേഹം പറഞ്ഞു. ” മലയാളം കാണാൻ വായോ “എന്ന കവിതയാണ് ആറാം തരം അദ്ധ്യാപകരുടെ കൈപുസ്തകത്തിൽ പ്രസിദ്ധീകരിച്ചതെന്ന് കവി പറഞ്ഞു. ഈ വിവരം ഒരു സുഹൃത്ത് വഴിയാണ് താൻ തന്നെഅറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2012.13 അദ്ധ്യയന വർഷത്തിൽ മൂന്നാം തരം മലയാള പാഠപുസ്തകത്തിൽ ഇതേ കവിത പല ഭാഗങ്ങളും വെട്ടിമാറ്റി ഭാഗികമായി ഉപയോഗിച്ചിരുന്നു. ഇത് ഏറെ വിവാദം സൃഷ്ടിക്കുകയും, മലയാളം സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന കെ. ജയകുമാർ ഐ.എ.എസ്. വിദ്യാഭ്യാസ വകുപ്പിന് ഇത് സംബന്ധിച്ച് കത്ത് എഴുതിയിരുന്നെങ്കിലും, യാതൊരു നടപടിയും ഉണ്ടായില്ല. കൈ പുസ്തകത്തിൽ തന്നെ അറിയിക്കാതെ കവിത ഉൾപ്പെടുത്തിയതിൽ ഏറെ പ്രതിഷേധത്തിലാണ് സത്യചന്ദ്രൻ പൊയിൽക്കാവ്,