KOYILANDY DIARY

The Perfect News Portal

ദേശീയപാത 66 വികസനം; നഷ്‌ടപരിഹാരത്തിന്‌ 475 കോടി അധികത്തുക

ആലപ്പുഴ: ദേശീയപാത 66 വികസനത്തിന്‌ ഭൂമി വിട്ടു നൽകിയതിൽ നഷ്‌ടപരിഹാരം നിശ്ചയിച്ചതിൽ അപാകതയുണ്ടെന്ന്‌ കണ്ടെത്തിയവർക്ക്‌ തുക നൽകുന്ന നടപടിയും പൂർത്തിയാവുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉൾപ്പെടെ തർക്കഭൂമിയിലെ പ്രശ്‌നവും പരിഹരിച്ചു. നഷ്‌ടപരിഹാര വിതരണത്തിലെ പ്രതിസന്ധി തീർന്നതോടെ ആറുവരിയായി മാറ്റുന്ന നിർമാണം ഇനി ടോപ്‌ ഗിയറിലേക്ക്‌.
12 വർഷത്തിലേറെ മുമ്പ്‌ തുടങ്ങിയ ദേശീയപാത വികസനം ഒച്ചിഴയും പോലെയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ തുറവൂർ മുതൽ കൊല്ലംവരെ കല്ലിട്ടെങ്കിലും മറ്റൊന്നും ഉണ്ടായില്ല. ഒന്നാം പിണറായി സർക്കാരാണ്‌ ഭൂമിയേറ്റെടുക്കലിന്‌ നടപടി സ്വീകരിച്ചത്‌. രണ്ടാം പിണറായി സർക്കാർ 2021 ആഗസ്‌റ്റിൽ ഭൂമിയേറ്റെടുക്കൽ ആരംഭിച്ചു. നഷ്‌ടപരിഹാരത്തുക വിതരണത്തിൽ 95 ശതമാനത്തിലേറെ പൂർത്തിയാക്കി. 2022 ഒക്‌ടോബറിൽ നിർമാണവും തുടങ്ങി.