KOYILANDY DIARY

The Perfect News Portal

ഇതാ ഹരിതകേരളത്തിന്റെ മണിമുത്തുകൾ

ബാലുശേരി: ഇതാ ഹരിതകേരളത്തിന്റെ മണിമുത്തുകൾ. ഇത്രയേറെ പ്രചാരണം നടത്തിയിട്ടും മാലിന്യം വഴിയിലുംമറ്റും വലിച്ചെറിയുന്നവർ ഈ കുട്ടികളെ കണ്ടു പഠിക്കണം. തൃക്കുറ്റിശേരി ഗവ. യുപി സ്കൂൾ ആറാം തരത്തിൽ പഠിക്കുന്ന കെ വി ആദിത്തും  ഏഴാം ക്ലാസിൽ പഠിക്കുന്ന കെ വി സ്നേഹയും വീട്ടിൽനിന്ന് സ്കൂളിലേക്ക്‌ വഴിയിലെ പ്ലാസ്റ്റിക് മാലിന്യം മുഴുവൻ ശേഖരിച്ചാണ്‌ പോകുന്നത്‌.  മിഠായി കടലാസുകളും മറ്റു കവറുകളും ഇവർ വെവ്വേറെ സൂക്ഷിക്കും. എന്നിട്ട്‌ ഹരിതകർമസേനക്ക്‌ കൈമാറും.
ആരും പറയാതെ കുട്ടികൾ ജീവിതചര്യപോലെ നടത്തുന്ന മാതൃകാപ്രവർത്തനം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി. കെ എം സച്ചിൻദേവ് എംഎൽഎയും കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷും സ്കൂളിലെത്തി കുട്ടികളെ അഭിനന്ദിച്ചു. പൂനത്ത് കാളിവയലിൽ കെ വി അനിലിന്റെ മകനാണ് ആദിത്ത്. കാളിവയലിൽ രവിയുടെ മകളാണ് സ്നേഹ.