KOYILANDY DIARY.COM

The Perfect News Portal

മോഷ്ടിച്ച ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് മാറ്റി നഗരത്തിൽ കറങ്ങി. പ്രതികൾ പിടിയിൽ

കോഴിക്കോട്: പാലക്കാട് നിന്നു മോഷ്ടിച്ച ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് മാറ്റി കോഴിക്കോട് നഗരത്തിൽ കറങ്ങിയ മൂന്നു പേർ അറസ്റ്റിൽ. പയിമ്പ്ര സ്വദേശി പാലാങ്ങാട്ടു മലയിൽ നിജിൽരാജ് (20), കക്കോടി സ്വദേശി തെയ്യത്തുമീത്തേൽ അക്ബർ സിദ്ദിഖ് (22), ചേളന്നൂർ സ്വദേശി പുള്ളോട്ടിൽ വീട്ടിൽ ഗോകുൽദാസ് (20) എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാടുള്ള റെയിൽവേ ഉദ്യോഗസ്ഥൻ്റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. തിങ്കളാഴ്ച വാഹന പരിശോധനയ്ക്കിടെയാണ് മൂന്നു പേരും നടക്കാവ് പോലീസിൻ്റെ പിടിയിലാവുകയായിരുന്നു. ഇവർ ലഹരി കേസുകളിലുൾപ്പെടെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Share news
error: Content is protected !!