KOYILANDY DIARY

The Perfect News Portal

നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പിനുശേഷം ഓഫീസിലിരിക്കാനോ ജോലി ചെയ്യാനോ അവകാശമില്ല; മുന്‍ ബിജെപി എംപി സന്തോഷ് അഹ്ലാവത്

നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പിനുശേഷം ഓഫീസിലിരിക്കാനോ ജോലി ചെയ്യാനോ അവകാശമില്ലെന്ന് രാജസ്ഥാനിലെ മുന്‍ ബിജെപി എംപി സന്തോഷ് അഹ്ലാവത്. സൂരജ്ഗഢില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുന്‍ വനിതാ എംപിയുടെ ഭീഷണി. അതിനിടെ അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും അനധികൃതമായി 50 ലക്ഷം രൂപ കണ്ടെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂടു പിടിക്കുമ്പോള്‍, പണം വാരിയെറിഞ്ഞും ഭീഷണിപ്പെടുത്തിയും വോട്ട് നേടാനുളള ശ്രമവും ഉത്തരേന്ത്യയില്‍ ബിജെപി വ്യാപകമായി നടത്തുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ് പുറത്തുവരുന്നത്. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പിനുശേഷം ഓഫീസിലിരിക്കാനോ ജോലി ചെയ്യാനോ അവകാശമില്ലെന്ന് രാജസ്ഥാനിലെ മുന്‍ ബിജെപി എംപി സന്തോഷ് അഹ്ലാവത് ഭീഷണിപ്പെടുത്തി.