KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് കസ്റ്റംസിൻ്റെ പിടിയിലായത്.

റാഷിക്കിൽ നിന്ന് 1066 ഗ്രാം സ്വർണ മിശ്രിതവും മുനീറിൽ നിന്ന് 108 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്. രണ്ടു പേരും നാല് ക്യാപ്സുളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണക്കടത്ത് സംഘത്തിൻ്റെ ക്യാരിയർമാരായാണ് രണ്ടു പേരും പ്രവർത്തിച്ചതെന്നും ചെറിയൊരു പ്രതിഫലത്തിന് വേണ്ടിയാണ് ഇത് കൊണ്ടു വന്നതെന്നുമാണ് ഇവർ കസ്റ്റംസിന് മൊഴി നൽകിയിട്ടുള്ളത്.