സ്വര്‍ണവില കൂടി; പവന് 1,12,320 രൂപ
.
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് മാത്രം പവന് 1080 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 1,12,320 രൂപയായി. ഗ്രാമിന് 135 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,040 രൂപയുമായി. സ്വര്‍ണത്തിന്റെ മൊത്തവ്യാപാരത്തിന്റെ അടിസ്ഥാന ഇറക്കുമതി നിരക്കുകളില്‍ വര്‍ധനവുണ്ടായത് അടക്കം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.




