സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ വില 114,520 രൂപ
.
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെക്കാള്‍ 520 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 114,520 രൂപയാണ് ഒരു പവൻ്റെ ഇന്നത്തെ വില. ഇതോടുകൂടി ഒരു ഗ്രാമിന് ഇന്ന് 14,320 രൂപയുമായി. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് സ്വർണത്തിൻ്റെ വില കൂടുതൽ രേഖപ്പെടുത്തുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയിൽ ഏറ്റവും കുറവ് സ്വർണം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കിയെല്ലാം ഇറക്കുമതിയാണ്. അതിനാൽ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
Advertisements




