സ്വര്‍ണവില വീണ്ടും കുറഞ്ഞു. 520 രൂപ കുറഞ്ഞ് ഒരു പവന് 1,12,200 രൂപയായി. ഗ്രാമിന് 65 രൂപയും കുറഞ്ഞ് ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം നടക്കുന്നത്. സംസ്ഥാനത്തെ വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് ഇന്നും വില.