സ്വർണവില കുറഞ്ഞു; പവന് 1,14,440 രൂപ
.
സ്വർണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് പവന് 1,14,440 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. അന്ന് പവന് 1,23,120 രൂപയായിരുന്നു. സ്വർണത്തെ വലിയ ഒരു നിക്ഷേപമായി കാണുന്ന ആളുകൾ എത്ര വില ആണെങ്കിലും അത് വാങ്ങാതെ ഇരിക്കില്ല. ഇന്ത്യൻ വീടുകളിൽ ഏകദേശം 34,600 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്.




