സ്വർണവില താഴേക്ക്: പവന് 1,13,640 രൂപ
.
സ്വർണപ്രേമികൾക്ക് ഇന്ന് ആശ്വസിക്കാം. സ്വർണവില ഇടിഞ്ഞു. 680 രൂപ കുറഞ്ഞ് പവന് 1,13,640 രൂപയായി. ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,205 രൂപയായി. ഓഗസ്റ്റ് 4-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,05,600 രൂപയിലെത്തിയ സ്വർണവില, തുടർച്ചയായ മുന്നേറ്റത്തിലൂടെ ഇന്നലെ സർവകാല റെക്കോർഡിൽ എത്തിയ ശേഷം ഇന്ന് ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.




