KOYILANDY DIARY.COM

The Perfect News Portal

ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു

.

ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു. ദേശീയ പാതയിൽ പെരുവന്താനത്തിന് സമീപം നാല്പതാം മൈലിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയുടെ പുറകുവശത്ത് പാറക്കല്ല് ഇടിച്ച് റോഡിലേക്ക് പതിക്കുകയായിരുന്നു. പാറ ഇടിച്ചതിനെത്തുടർന്ന് പിൻസീറ്റിൽ ഇരുന്ന യാത്രക്കാരൻ നിസ്സാര പരുക്കുകളുടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പിൻസീറ്റിലിരുന്ന രാജു എന്ന വ്യക്തിക്കാണ് പരുക്ക് പറ്റിയത്.

 

രാവിലെ 4.45 ഓടെയായിരുന്നു അപകടം. കുമിളി വഴി കോട്ടയത്തേക്ക് പോകുന്ന കെ എസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് ബസിൽ അൻപതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

Advertisements
Share news
error: Content is protected !!