KOYILANDY DIARY.COM

The Perfect News Portal

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബാംഗ്ലൂരിലേക്ക് ഉടൻ മാറ്റില്ല

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബാംഗ്ലൂരിലേക്ക് ഉടൻ മാറ്റില്ല. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്നും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവര്‍ത്തകരോടും ഇപ്പോൾ സംസാരിക്കുന്നുണ്ട്. ന്യൂമോണിയ കുറ‍ഞ്ഞെന്നും ആൻ്റിബയോട്ടിക്കിനോട് പ്രതികരിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ നല്ല മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർ പറഞ്ഞു. തുടര്‍ ചികിത്സയ്ക്കായി ബാംഗ്ലൂരിലേക്ക് ഉടന്‍ മാറ്റില്ലെന്ന് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡോക്ടര്‍ മഞ്ചു തമ്പി അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആറംഗ മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തുകയും ചികിത്സാ നിര്‍ദേശം നൽകുകയും ചെയ്തിരുന്നു. എല്ലാ കാര്യങ്ങളും ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടെങ്കിലും നിരവധി പേരാണ് ഉമ്മന്‍ചാണ്ടിയെ കാണാനായി ആശുപത്രിയിലേക്ക് എത്തുന്നത്.

Share news
error: Content is protected !!