KOYILANDY DIARY

The Perfect News Portal

മത്സ്യ തൊഴിലാളികൾ ശൈലജ ടീച്ചറെ വിജയിപ്പിക്കണമെന്ന് പി.പി. ചിത്തരഞ്ജൻ MLA

കൊയിലാണ്ടി: മത്സ്യതൊഴിലാളികൾ ഇടതുപക്ഷ സ്ഥാനാത്ഥി കെ.കെ. ശൈലജ ടീച്ചറെ വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് പി.പി. ചിത്തരഞ്ജൻ MLA പറഞ്ഞു. കൊല്ലം അരയൻകാവിൽ വെച്ച് നടന്ന ഏരിയതല മത്സ്യതൊഴിലാളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ചടങ്ങിൽ സി.എം. സുനിലേശൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് കെ. ദാസൻ, ജില്ലാ സെക്രട്ടറി വി.കെ. മോഹൻദാസ്, ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എ.പി. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും എ.പി. സുരേഷ് നന്ദിയും പറഞ്ഞു.