KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരിക്കെ തീയും, പുകയും. കെ.എസ്.ആർ.ടി.സി ബസ് ഓട്ടം നിർത്തി

ഓടിക്കൊണ്ടിരിക്കെ തീയും, പുകയും. കെ.എസ്.ആർ.ടി.സി ബസ് ഓട്ടം നിർത്തി. കൊയിലാണ്ടി: ഇന്നു രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 15-8909 ടി.ടി ബസ് കൊയിലാണ്ടിയിലെത്തി കോഴിക്കോട്ടേക്ക് പോവുന്നതിനിടയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ വെച്ച് എഞ്ചിനിൽ നിന്നും കടുത്ത ചൂടും പുകയുമുയരുകയായിരുന്നു.

തുടർന്ന് യാത്രക്കാർ പരിഭ്രാന്തരാവുകയും ബസിലുള്ള മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയും മറ്റൊരു ബസ്സിൽ കയറ്റി വിടുകയുമായിരുന്നു. റേഡിയേറ്ററിൽ വെള്ളമില്ലാത്തതിനെ തുടർന്നാണ് എഞ്ചിൻ ചൂടായതും, പുക ഉയർന്നതുമെന്നാണ് വിവരം.