KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന മന്ദാകിനിക്ക് യാത്രയയപ്പ്

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിക്കുന്ന മന്ദാകിനിക്ക് യാത്രയയപ്പും, ബ്രാഞ്ച് മാനേജരായി വിരമിച്ച കുറ്റിയിൽ വിജയനെയും, ആർ പ്രതിഭയെയും ആദരിക്കുന്നു. ചടങ്ങിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്ക് ജീവനക്കാരുടെ മക്കളായ അഭിഷേക്. വി.കെ, ഗോകുൽ. എ.ആർ, ലിയ. ആർ. മോഹനൻ അണേല തുടങ്ങിയവർക്കുള്ള അനുമോദനവും നടന്നു.
പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീഖ് പരിപാടി  ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് രത്നവല്ലി ടീച്ചർ അധ്യക്ഷത വഹിക്കുകയും കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, ബാങ്ക് ലീഗൽ അഡ്വൈസർ അഡ്വ. കെ വിജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി വി സുധാകരൻ,  രജിസ്ട്രാർ സതീഷ് കുമാർ, രാജേഷ് കീഴരിയൂർ (ഡി സിസി സെക്രട്ടറി), വി. ടി സുരേന്ദ്രൻ (ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), നന്ദകുമാർ കീഴരിയൂർ  (കെ സി ഇ എഫ്ജില്ലാ സെക്രട്ടറി), ജയേഷ് കൃഷ്ണൻ (കെ സി ഇ എഫ് താലൂക്ക് സെക്രട്ടറി), നാണി (ബാങ്ക് ഡയറക്ടർ) തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബജീഷ് തരംഗിണി സ്വാഗതവും ലത കെ. ടി ഹെഡ് ഓഫീസ് മാനേജർ നന്ദിയും പറഞ്ഞു.
Advertisements