KOYILANDY DIARY.COM

The Perfect News Portal

വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. 6000 മെഗാവാട്ട് പിന്നിട്ടു

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലെത്തി. 6012 മെഗാവാട്ട് ആയി ഉയർന്നു. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. 13-ാം തിയ്യതി രേഖപ്പെടുത്തിയത് 5933 മെഗാവാട്ടായിരുന്നു. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്. ഇതോടെ ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന് KSEB അധികൃതർ അറിയിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതാണ് വർദ്ധനയ്ക്ക് പ്രധാന കാരണം.

പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. പുറത്തുനിന്ന് വൻതോതിൽ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. അധികമായി വാങ്ങുന്ന വൈദ്യുതിയുടെ ചെലവ് തുടർന്നുശള്ള മാസങ്ങളിലെ ഇന്ധന സർചാർജിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം. ഈ സമയത്ത് അനാവശ്യമായ ലൈറ്റുകൾ അണയ്ക്കാനും, മോട്ടോർ, വാഷിങ് മെഷീൻ തുടങ്ങിയ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.

Advertisements
Share news
error: Content is protected !!