വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ
.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. എല്ലാ റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയാണ്. ഏപ്രിൽ 17 ന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഉപയോഗമാണ് രേഖപ്പെടുത്തിയത്. മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ ആവശ്യകത 6013 മെഗാ വാട്ട് ആണ്. 2024 മേയ് മൂന്നിന് രേഖപ്പെടുത്തിയ 115. 94 ദശലക്ഷം യൂണിറ്റിനെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.




