KOYILANDY DIARY.COM

The Perfect News Portal

വടക്കയിൽ മുക്ക് എളമ്പിലാട് സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ വടക്കയിൽ മുക്ക് എളമ്പിലാട് സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി.എം. രജുല അധ്യക്ഷത വഹിച്ചു. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്. സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഭാസ്കരൻ, വി.വി. സുരേഷ്, കെ. രാഘവൻ മാസ്റ്റർ, റഫീഖ് മാസ്റ്റർ, വിശ്വൻ ചെല്ലട്ടംകണ്ടി എന്നിവർ സംസാരിച്ചു. എളമ്പിലാട് പള്ളി കമ്മിറ്റി മധുരം വിതരണം ചെയ്തു. രവീന്ദ്രൻ മാസ്റ്റർ ചാത്തോത്ത് സ്വാഗതവും പുഷ്പ ഗ്രീൻ വ്യൂ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!