KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവതി മരിച്ചു. തിക്കോടി തെക്കെ കൊല്ലൻ്റെകണ്ടി ശ്രീനിലയത്തിൽ ഹരീഷ് കുമാറിൻ്റെ മകൾ തീർത്ഥ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിൽ മണമലിൽ ആണ് അപകടം ഉണ്ടായത്. KL 56 AA  3856 നമ്പർ മോട്ടോർ സൈക്കിളും  KL 56 M 2391  നമ്പർ  സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മോട്ടോർ സൈക്കിളിന് പിറകിലിരുന്നു തീർത്ഥ സഞ്ചരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് 12.30 ഓടു കൂടി മരണപ്പട്ടു. കൊയിലാണ്ടി പോലീസ് അനന്തര നടപടികൾ സ്വീകരിച്ചുവരുന്നു.

Share news
error: Content is protected !!