KOYILANDY DIARY.COM

The Perfect News Portal

മസ്‌ക്കറ്റിലേക്കുള്ള സലാം എയര്‍ വിമാനം വൈകുന്നു; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

.

മലപ്പുറം: വിമാനം വൈകുന്നതില്‍ കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. മസ്‌ക്കറ്റിലേക്കുള്ള സലാം എയര്‍ വിമാനത്തിന്റെ യാത്രയാണ് അനിശ്ചിതമായി വൈകുന്നത്. മണിക്കൂറുകളായി യാത്രക്കാര്‍ കാത്തിരിക്കുകയാണ്. 5 മണിക്കൂര്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിമാന കമ്പനിയുടെ വിശദീകരണം.

Share news
error: Content is protected !!