KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം

.

കോഴിക്കോട്: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്. മൂട്ടോളി കുരുവട്ടൂര്‍ റോഡിലുള്ള ഫലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടം. അഴുക്കുവെള്ളം വരുന്ന ടാങ്ക് വൃത്തിയാക്കുന്നതിനായുള്ള ജോലികൾക്കായി ഇരുവരും ടാങ്കിനുള്ളിൽ ഇറങ്ങുകയായിരുന്നു.

 

ടാങ്കിനുള്ളിൽ കുടുങ്ങിയ ഇരുവരെയും വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും സിറാജിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സിറാജിനൊപ്പം സഹായിയായെത്തിയ വിശ്വനാഥൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 

Share news
error: Content is protected !!