ചേലിയയില്‍ സ്ത്രീ കിണറ്റില്‍ വീണ് മരിച്ചു
.
ചെങ്ങോട്ടുകാവ്: ചേലിയയില്‍ സ്ത്രീ കിണറ്റില്‍ വീണ് മരിച്ചു. ചേവന്‍ പറമ്പത്ത് പത്മിനി (64) ആണ് മരിച്ചത്. അവിവാഹിതയാണ്. ഇന്ന് രാവിലെ 11 മണിയോടെ വീടിന് സമീപത്തെ പഞ്ചായത്ത് ജലനിധിയുടെ പൊതു കിണറിൽ വീണാണ് മരിച്ചത്. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എത്തി സ്ത്രീയെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. ഇതിനകം മരണപ്പെട്ടിരുന്നു.

SFRO സജിൻ എസ്, FRO മാരായ ലതീഷ് നടുക്കണ്ടി,സുകേഷ് കെ ബി,ബിനീഷ് കെ, അനൂപ് എൻപി,രജീഷ് വി പി,ഷാജു കെ,ഹോം ഗാർഡ് മാരായ ഷൈജു, സുധീഷ്, ഗിരീഷ്, ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു, കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.




