KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തി

തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുക.. കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക് വ്യാപാരി മാർച്ച്..   അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കുക, നഗരസഭ ബസ്റ്റാൻഡിൽ ബങ്ക് നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻതിരിയുക, ബസ്റ്റാന്റ് ഫ്ലൈ ഓവറിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപരികൾക്ക് പ്രഖ്യാപിച്ച പുനരധിവാസ പേക്കേജ് ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. നഗരത്തിലൂടെ പ്രകടനമായെത്തിയാണ് പ്രവർത്തകർ ഓഫീസിലേക്ക് പ്രവേശിച്ചത്.
 യുനൈറ്റഡ് മർച്ചൻ്റ്സ് അസോസിയേഷൻ (യു എം സി) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സി എ റഷിദ് മാർച്ച് ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷനായി. ടെക്സ്റ്റയിൽസ് അസോസിയേഷൻ നേതാവ് ഗോപാല കൃഷ്ണൻ, ജലീൽ മുസ്സ, ഫൂട് വെയർ അസോസിയേഷൻ  നേതാവ് ഗണേശൻ, ഹോട്ടൽഅ സോസിയേഷൻ പ്രതിനിധി അസീസ്,
Advertisements
മാർക്കറ്റ് ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധിനി അശോകൻ, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധി കെ ദിനേശൻ, പി ചന്ദ്രൻ, പി കെ മനീഷ്, നൗഷാദ് പികെ,  സി കെ സുനിൽപ്രകാശ്, കെ വി നസീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും വി കെ ഹമീദ് നന്ദിയും പറഞ്ഞു.