എ ശാന്തകുമാർ പുരസ്കാരം റഫീഖ് മംഗലശേരിക്ക് സമ്മാനിച്ചു
.
കോഴിക്കോട്: നാടകപ്രവർത്തകൻ എ. ശാന്തകുമാറിന്റെ സ്മരണയ്ക്കായി പുരോഗമന കലാ സാഹിത്യസംഘം ഏർപ്പെടുത്തിയ പ്രഥമ ശാന്തകുമാർ നാടകരചനാ പുരസ്കാരം നാടകരചയിതാവും സംവിധായകനുമായ റഫീഖ് മംഗലശേരിക്ക് സമ്മാനിച്ചു. ടൗൺഹാളിൽ നടന്ന “അശാന്തം’ ശാന്തൻ അനുസ്മരണ പരിപാടിയിൽ മേയര്‍ ഒ സദാശിവൻ പുരസ്‌കാരം സമ്മാനിച്ചു. “ഉടലുകൾക്ക് തീപിടിക്കുമ്പോൾ’ എന്ന നാടകത്തിനാണ് പുരസ്കാരം. അനുസ്മരണ പരിപാടി മേയര്‍ ഉദ്ഘാടനം ചെയ്തു. ഡോ. യു ഹേമന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാര്‍ മുഖ്യാതിഥിയായി.

സുരേഷ് കുട്ടിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. സതീഷ് കെ, ടി സുരേഷ്ബാബു, എ അജയകുമാര്‍, എ കെ രമേഷ്, ഡോ. മിനി പ്രസാദ്, വിൽസൺ സാമുവൽ, കെ സുരേഷ് കുമാര്‍, ഗുലാബ് ജാൻ എന്നിവര്‍ സംസാരിച്ചു. എം സി സന്തോഷ് കുമാര്‍ സ്വാഗതവും ഇ എം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടര്‍ന്ന്, ശാന്തകുമാര്‍ അവസാനമായി രചിച്ച “മരിച്ചവരെ കുളിപ്പിച്ചൊരുക്കേണ്ട വിധം’, നടുവണ്ണൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികൾ അവതരിപ്പിച്ച “ഏറുപന്ത്’ എന്നീ നാടകങ്ങൾ അരങ്ങേറി.




