KOYILANDY DIARY.COM

The Perfect News Portal

ലീഡേഴ്സ് ക്യാമ്പ് നടത്തി

.
കൊയിലാണ്ടി: മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഏരിയകളിലെ ട്രേഡ് യൂണിയൻ നേതാക്കൾക്ക് ലീഡേഴ്സ് ക്യാമ്പ് നടത്തി. ക്യാമ്പ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. ദാസൻ അദ്ധ്യക്ഷത വഹിച്ചു.  വി.കെ.മോഹൻദാസ് റിപ്പോർട്ടിംഗ് നടത്തി.
എ.പി ഉണ്ണിക്കൃഷ്ണൻ, എം.കെ. മഹേഷ്, കെ. സുന്ദരേശൻ എന്നിവർ അഭിവാദ്യം ചെയ്തു. കടൽ ഖനനനീക്കത്തിൽ നിന്നും കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ പിൻമാറുക, ജില്ലയിൽ നിർമ്മാണം പൂർത്തിയായ പുനർ ഗേഹ ഫ്ലാറ്റുകൾ ഉടൻ അർഹതാ ലിസ്റ്റ് പ്രകാരം വിതരണം ചെയ്യുക തുടങ്ങിയ പ്രമേയങ്ങളും ക്യാമ്പിൽ അവതരിപ്പിച്ചു. സി.എം. സുനിലേശൻ സ്വാഗതവും ടി.പി. അംബിക നന്ദിയും പറഞ്ഞു.
Share news
error: Content is protected !!