KOYILANDY DIARY.COM

The Perfect News Portal

കീർത്തിമുദ്രാ പുരസ്കാരം ബാലൻ കുനിയിലിന്‌

.
ചേമഞ്ചേരി: പൂക്കാട് കലാലയം സ്ഥാപക സംഘാടകനും ദീർഘകാല സാരഥിയുമായിരുന്ന ടി പി ദാമോദരൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കീർത്തിമുദ്രാ പുരസ്കാരത്തിന് ബാലൻ കുനിയിൽ അർഹനായി. അഞ്ച് പതിറ്റാണ്ടുകാലത്തോളം നീണ്ട സംഘാടന മികവ് പൂക്കാട് കലാലയത്തിൻ്റെ വളർച്ചയിൽ നിസ്തുലമായ പങ്കു വഹിച്ചതായി ജൂറി വിലയിരുത്തി. ശിവദാസ് ചേമഞ്ചേരി, യു കെ രാഘവൻ, കെ ടി രാധാകൃഷ്ണൻ, കെ പി ഉണ്ണി ഗോപാലൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് 20ന് പൂക്കാട് കലാലയത്തിൽ നടക്കുന്ന ‘സുകൃതം’ പരിപാടിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
Share news
error: Content is protected !!