KOYILANDY DIARY.COM

The Perfect News Portal

വേറിട്ടൊരു പുസ്തക പ്രകാശനം: ഫുട്ബോൾ ആരാധകരുടെ ആവേശവേദിയിൽ ‘സോക്കർ പോയട്രി’ പ്രകാശനം ചെയ്തു

.
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പങ്കിടുന്ന ആരാധകരുടെ പ്രിയ ഇടമായി ലോകശ്രദ്ധ നേടിയ കോഴിക്കോട് പുതിയപാലം പാസ്കോ ബിഗ് സ്‌ക്രീൻ ഒരു വ്യത്യസ്ത സാംസ്കാരിക മുഹൂർത്തത്തിനും വേദിയായി മാറി. ഫുട്ബോളിനെ ആസ്പദമാക്കിയ എഴുത്തും കവിതകളും വരകളും സമന്വയിപ്പിച്ച ‘സോക്കർ പോയട്രി’ എന്ന പുസ്തകമാണ് ഇന്നലെ 11.30ന് പ്രശസ്ത കവി ഒ.പി സുരേഷ് പ്രകാശനം ചെയ്തത്.
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് നിഖിൽ പി ആദ്യ കോപ്പി ഏറ്റുവാങ്ങി. പാസ്കോ ബിഗ് സ്‌ക്രീൻ പുതിയപാലം സെക്രട്ടറി എ. പി. നജീബ് അധ്യക്ഷത വഹിച്ചു.
അഡ്വ. സുദീപ് എസ് സ്വാഗതം പറഞ്ഞു. മധു ബാലൻ എഡിറ്റ് ചെയ്ത ഈ പുസ്തകം കോഴിക്കോട് ഇൻസൈറ്റ് പബ്ലിക് പ്രസിദ്ധീകരിച്ചതാണ്. കളിയെ വെറും മത്സരമെന്നതിലുപരി കവിതയുടെയും കലയുടെയും അനുഭവമായി അവതരിപ്പിക്കുന്ന രചനകളും ചിത്രവരകളും ഉൾക്കൊള്ളുന്നതാണ് പുസ്തകം.
ഡോ. ലാൽ രഞ്ജിത്, സഫീല പുനത്തിൽ, സ്വാമിദാസ് മുചുകുന്ന് എന്നിവർ ചടങ്ങിൽ ആശംസകരായി. ഫുട്ബോൾ ആരാധകരുടെ ആവേശത്തിനിടയിൽ സാഹിത്യവും കലയും കൈകോർക്കുന്ന അപൂർവമായ ഒരു പുസ്തക പ്രകാശനമായി ഈ ചടങ്ങ് ശ്രദ്ധേയമാകുമെന്ന് സംഘാടകർ അറിയിച്ചു.
Share news
error: Content is protected !!