KOYILANDY DIARY

The Perfect News Portal

ലഹരി മുക്ത കേരളം: ജി എഫ് യു പി എസ് കോരപ്പുഴ കുട്ടിച്ചങ്ങല തീർത്തു

കോരപ്പുഴ: ലഹരി മുക്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി കോരപ്പുഴ ജി എഫ്‌ യുപി സ്കൂൾ വിദ്യാർഥികൾ ദേശീയപാത കോരപ്പുഴ പാലത്തിൽ കുട്ടിച്ചങ്ങല തീർത്തു. ജനപ്രതിനിധികളും രക്ഷിതാക്കളും സ്പൈമോക് ക്ലബ്ബ് ഭാരവാഹികളും പൂർവ്വാധ്യാപകരും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും അധ്യാപകരും കുട്ടികൾക്കൊപ്പം അണി ചേർന്നു.
Advertisements
വാർഡ് മെമ്പർ സന്ധ്യാ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ പ്രവർത്തകനുമായ പിസി സതീഷ് ചന്ദ്രൻ, മുൻ പ്രധാനാധ്യാപകനായ ബാലകൃഷ്ണൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ബാലകൃഷ്ണൻ, പ്രധാനാധ്യാപിക മിനി. എൻ.വി എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു.