നിസ്സാരനാണെന്ന് കരുതി തള്ളിക്കളയരുതേ; അറിയാം റോബസ്റ്റ പഴത്തിൻ്റെ ഗുണങ്ങൾ
.
ആരോഗ്യത്തോടെ ഇരിക്കുക എന്നത് എല്ലാവരുടെയും പ്രധാനപ്പെട്ട ആവശ്യമാണ്. അതിനായി നമ്മൾ നിരവധി മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അതിൽ ഒന്നാണ് ഭക്ഷണകാര്യത്തിലുള്ള ശദ്ധ്ര എന്നത്. എന്നാൽ എത്ര പേർക്ക് അറിയാം റോബസ്റ്റ പഴത്തിന്റെ ഗുണങ്ങൾ. രുചിയിൽ മാത്രമല്ല മറിച്ച് ആരോഗ്യഗുണങ്ങളിലും മുൻപന്തിയിലാണ് റോബസ്റ്റ പഴം. ഈ പഴം കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമുള്ള ഊർജ്ജവും പോഷകവും ലഭിക്കുന്നു. കൂടാതെ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിയും.

പൊട്ടാസ്യം, ഇരുമ്പ്, ഫൈബർ തുടങ്ങിയ ഘടകങ്ങൾ ധാരാളമായി റോബസ്റ്റ പഴത്തിലുണ്ട്. അതുകൊണ്ട് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഈ പഴം നൽകുന്നത് നല്ലതാണ്. റോബസ്റ്റ പഴത്തിൽ കാർബോഹൈഡ്രേറ്റും സ്വാഭാവിക പഞ്ചസാരയും ധാരാളമുള്ളതിനാൽ ഇത് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകും. ഡയറ്ററി ഫൈബർ മലബന്ധം അകറ്റാൻ സഹായിക്കുന്നു. കൂടാതെ റോബസ്റ്റ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഈ പഴത്തിൽ ഇരുമ്പിന്റെ അംശം ധാരാളം ഉള്ളതിനാൽ വിളർച്ച തടയാനും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും കഴിയുന്നു.




