KOYILANDY DIARY.COM

The Perfect News Portal

ജില്ലാ റൈഫിള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പ്രസിദ്ധീകരണ സമയക്രമം പ്രഖ്യാപിച്ചു

.
കോഴിക്കോട് ജില്ല റൈഫിള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും കൃത്യതയോടെയും സുതാര്യമായും നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള സമയക്രമം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഒക്ടോബര്‍ ഒന്നിന് ഔദ്യോഗികമായി തുടക്കമാകും. താല്‍ക്കാലിക വോട്ടര്‍പട്ടിക ഒക്ടോബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും.
താല്‍ക്കാലിക പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും ഒക്ടോബര്‍ 5 മുതല്‍ 10 വരെ സമര്‍പ്പിക്കാനും തീര്‍പ്പാക്കാനും സാധിക്കും. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ഒക്ടോബര്‍ 12-ന് നേരിട്ട് കേള്‍ക്കും. ഒക്ടോബര്‍ 13-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം ഒക്ടോബര്‍ 14-ന് പ്രസിദ്ധീകരിക്കുമെന്നും റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
Share news