KOYILANDY DIARY

The Perfect News Portal

ദേശാഭിമാനി 80-ാം വാർഷികം.. സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു

ദേശാഭിമാനി 80-ാം വാർഷികത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു. CPI(M) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. കെ. മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. CPIM കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ടുമായ അഡ്വ. എൽ.ജി ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ദേശാഭിമാനി പത്ര ഏജന്റ് മാരേയും, വിതരണക്കാരേയും ചടങ്ങിൽ ആദരിച്ചു. ദേശാഭിമാനി വരിക്കാർക്കായി ഏർപെടുത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കൂടുതൽ വരിക്കാതെ ചേർത്ത കുറുവങ്ങാട് സെൻട്രൽ ബ്രാഞ്ചിനെ ചടങ്ങിൽ അനുമോദിച്ചു. CPI(M) ജില്ലാ കമ്മറ്റി അംഗം പി. വിശ്വൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, അഡ്വ: കെ സത്യൻ, നഗരസഭാ ചെയർപേഴ്സൺ കെ. പി. സുധ. പി. ചന്ദ്രശേഖരൻ, എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി. വി സത്യൻ സ്വാഗതവും, മാങ്ങോട്ടിൽ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Advertisements