KOYILANDY DIARY

The Perfect News Portal

സിദ്ധാര്‍ഥന്റെ മരണത്തിൽ ഡീനിനെയും ട്യൂട്ടറെയും സസ്പെന്‍ഡ് ചെയ്തു

കല്‍പ്പറ്റ: സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. വിഷയത്തില്‍ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. ഇരുവരുടെയും വിശദീകരണം വിസി തള്ളുകയായിരുന്നു. കോളജ് ഡീന്‍ എം.കെ.നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ.കാന്തനാഥനും കാണിക്കല്‍ നോട്ടീസിനു നല്‍കിയ മറുപടിയാണ് വൈസ് ചാന്‍സലര്‍ തള്ളിയത്. മരണം അറിഞ്ഞതിനു പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും പറയുന്നത്.

എന്നാല്‍ സാധ്യമായതെല്ലാം ചെയ്‌തെന്ന മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്.  വിശദീകരണം പരിശോധിച്ചതിനുശേഷമാകും തുടര്‍നടപടിയെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെന്നും എം.കെ.നാരായണനും കാന്തനാഥനും മറുപടിയില്‍ പറയുന്നുണ്ട്. മറുപടി ലഭിച്ചെന്ന് സര്‍വകലാശാല വിസി പി.സി.ശശീന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു.