KOYILANDY DIARY

The Perfect News Portal

വർഗീയതക്കും കേന്ദ്ര നയങ്ങൾക്കുമെതിരെ സിപിഐ എം സംസ്ഥാന ജാഥ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരെ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ സിപിഐ(എം) പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സംസ്ഥാന സെക്രട്ടറി നയിക്കുന്ന വാഹനജാഥയിൽ പി കെ ബിജു മാനേജറും സി എസ് സുജാത, എം സ്വരാജ്, ജെയ്‌ക് സി തോമസ്, കെ ടി ജലീല്‍ എന്നിവർ അം​ഗങ്ങളുമാണ്.

മതനിരപേക്ഷത തകർക്കുന്ന കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ നിലകൊള്ളുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രനയങ്ങൾക്കെതിരെ  എൽഡിഎഫ് സർക്കാരിന്റെ ബദൽ നയങ്ങൾ പ്രചരണജാഥയിൽ അവതരിപ്പിക്കും. ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ നയമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുവനാണ് ശ്രമം. സംഘപരിവാർ നേതാവ് മോഹൻ ഭാഗവത് നടത്തുന്ന പ്രസ്താവനകൾ അത്തരത്തിൽ ഭയപ്പെടുത്തുന്നതാണ്.

Advertisements

വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറെ വലയ്ക്കുന്നു. പട്ടിണിപാവങ്ങളുടെ എണ്ണം ദിനംത്തോറും കൂടിവരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് പ്രചരണ ജാഥ സംഘടിപ്പിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisements