KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് സിപിഐ(എം) മാർച്ച് നടത്തി

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് സിപിഐഎം മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷനോടുള്ള കേന്ദ്ര സസർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക, കെ. മുരളീധരൻ എം.പി.യുടെ നിഷ്ക്രിയത്വം തിരുത്തുക, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഐ(എം) നേതൃത്വത്തിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
സിപിഎം ജില്ലാ കമ്മിറ്റി അംഗം പി. വിശ്വൻ മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം. അഡ്വ. കെ.സത്യൻ അധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ കെ അനിൽ കുമാർ, എൻ. കെ ഭാസ്ക്കരൻ, കെ ടി സിജേഷ് എന്നിവർ സംസാരിച്ചു. ഏരിയാ കമ്മറ്റി അംഗം കെ.ഷിജു സ്വാഗതവും. പി.കെ. ഭരതൻ നന്ദി പറഞ്ഞു.