KOYILANDY DIARY

The Perfect News Portal

വൃദ്ധയുടെ കഴുത്തിൽ നിന്ന് ഒന്നര പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതി കസ്റ്റഡിയിൽ

കൊയിലാണ്ടി: വൃദ്ധയുടെ കഴുത്തിൽ നിന്ന് ഒന്നര പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ. ചെറിയമങ്ങാട് പുതിയ പുരയിൽ ശ്രീജിത്ത് (48) ആണ് പിടിയിലായത്. കൊരയങ്ങാട് തെരുവിലെ 80 കാരിയായ കൊമ്പൻകണ്ടി ചിരുതേയി അമ്മയുടെ കഴുത്തിൽ നിന്നുമാണ് കഴിഞ്ഞ ദിവസം ഒന്നര പവൻ വരുന്ന സ്വർണ്ണാഭരണം പ്രതി മോഷ്ടിച്ചത്. ഇയാൾ കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവാണ്.
കൊയിലാണ്ടിയിൽ മോഷണ കേസ് വർധിച്ചതിനെ തുടർന്ന് സി.ഐ. എം.വി. ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ. അനീഷ്, എം.പി. ശൈലേഷ്, ബിജു വാണിയംകുളം, വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം നടത്തിയ അന്വേഷണ സംഘത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് മാവൂർ റോഡിൽ വെച്ച് എസ്.ഐ. എം.പി. ശൈലേഷ് , സി.പി.ഒ. കരീം, ഷൈജു തുടങ്ങിയവരാണ് സാഹസികമായി മൽപിടുത്തത്തിലൂടെ പ്രതിയെ പിടികൂടുിയത്.
Advertisements
കഴിഞ്ഞ ദിവസം പാലക്കുളങ്ങരയിലും വീടിൻ്റെ വാതിൽ പൊളിച്ച് വീട്ടമ്മയുടെ 3 പവനോളം വരുന്ന സ്വർണ്ണമാല കവർന്നിരുന്നു, കൂടാതെ ആനക്കുളത്തും വീടിൻ്റെ വാതിൽ തകർത്ത് സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്നിരുന്നു. ഈ മോഷണവും നടത്തിയത് ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു. കൊയിലാണ്ടിയിൽ മോഷണം വ്യാപകമായതും ജനങ്ങളിൽ ആശങ്ക വർധിച്ചതോടുംകൂടി പോലീസ് ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.
സി.സി.ടി.വി. ഫൂട്ടേജ് പരിശോധിച്ച ശേഷം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്. മോഷണം തടയാനായി കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ ജനകീയ കമ്മിറ്റി വിളിച്ചു ചേർത്ത് നടപടികൾ കൈക്കൊള്ളാ പോലീസ് തന്നെ രംഗത്തിറങ്ങുകയും അതിൻ്റെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനിടയിലുമാണ് ഒരു പ്രധാന പ്രതിയെ പിടികൂടാനായത്.