KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം കൊയിലാണ്ടിയില്‍ ഇന്ന് ഹ‍ത്താല്‍

സിപിഐ(എം)  ലോക്കൽ സെക്രട്ടറിയെ ഉത്സവപ്പറമ്പിൽ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി ഏരിയായി‌ല്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊയിലാണ്ടി നഗരസഭ, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി വി സത്യനാഥനെ (62) യാണ് ഉത്സവപ്പറമ്പിൽ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 10 മണിക്കാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടയിലാണ് സംഭവം. ശരീരത്തിൽ മഴുകൊണ്ടുള്ള നാലിലധികം വെട്ടേറ്റിട്ടുണ്ട്. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമത്തിന് പിന്നിൽ എന്താണ് കാരണമെന്ന് വ്യക്തമല്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടം നടപടികൾക്കായി കൊണ്ടുപോയിട്ടുണ്ട്.
സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാര്‍, കെ. കെ. ലതിക, എം.പി. ഷിബു, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍ മാസ്റ്റര്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എല്‍.ജി. ലിജീഷ്, നഗരസ ചെയ‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്. വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍  തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി കൊയിലാണ്ടി സി ഐ മെൽവിൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ലതികയാണ് ഭാര്യ. മക്കൾ: സലിൽ നാഥ്, സെലീന സഹോദരങ്ങൾ: വിജയൻ രഘുനാഥ്. സുനിൽ.വെള്ളിയാഴ്ച കൊയിലാണ്ടി ഏരിയയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമുള്‍പ്പെടെ വന്‍ ജനാവലിയാണ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നത്.
Share news
error: Content is protected !!