KOYILANDY DIARY

The Perfect News Portal

ക്യാൻസറിന് കാരണമാകുന്ന രാസവസ്‌തു കണ്ടെത്തിയതിനെ തുടർന്ന് പഞ്ഞിമിഠായി നിരോധിച്ചു

പുതുച്ചേരി: ക്യാൻസറിന് കാരണമാകുന്ന രാസവസ്‌തു കണ്ടെത്തിയതിനെ തുടർന്ന് പഞ്ഞിമിഠായി നിരോധിച്ചു. പുതുച്ചേരിയിലാണ് സംഭവം. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കുന്ന വിൽപ്പനക്കാർക്ക് കോട്ടൺ മിഠായി വിൽപ്പന തുടരാം. പഞ്ഞി മിഠായിയിൽ റോഡോമൈൻ ബി എന്ന രാസവസ്‌തുവിന്റെ സാന്നിദ്ധ്യം പുതുച്ചേരിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

തുടർന്ന് പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴ് ഇസൈ സൗന്ദരരാജൻ ആണ് മിഠായി നിരോധിച്ചുവെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണയായി വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമിക്കൽ ഡൈയാണ് റോഡോമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും, പച്ചക്കറികളിലും മറ്റും നിറം നൽകാനായി ഇവ ഉപയോഗിക്കാറുണ്ട്. ശരീരത്തിലെത്തിയാൽ കരൾ രോഗങ്ങൾ, മുഴകൾ തുടങ്ങി അർബുദത്തിന് പോലും കാരണമാകുന്ന ഈ രാസപദാർഥമാണ് പഞ്ഞി മിഠായിലും അടങ്ങിയിട്ടുള്ളത്. ഗുണനിലവാരം ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് അത് നേടേണ്ടതാണ്.

 

സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പഞ്ഞി മിഠായി വിൽപ്പന തുടരാം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. പഞ്ഞി മിഠായി വിൽക്കുന്ന കടകൾ പരിശോധിക്കാൻ ഞങ്ങൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റോഡോമൈൻ ബിയുടെ സാന്നിദ്ധ്യം കണ്ടെത്തിയാൽ അവ പിടിച്ചെടുക്കും. എത്ര വേഗം നിങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നുവോ അത്രയും വേഗം വിൽപ്പന തുടങ്ങാം. കൃത്രിമ നിറങ്ങൾ അടങ്ങിയ മിഠായികൾ കുട്ടികൾക്ക് നൽകരുത്. മാതാപിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണം. ഗവർണർ ഇറക്കിയ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. 

Advertisements