KOYILANDY DIARY

The Perfect News Portal

ശ്രീ മണക്കുളങ്ങര ക്ഷേത്ര ഊട്ടുപുര സമർപ്പണം

കൊയിലാണ്ടി: ശ്രീ മണക്കുളങ്ങര ക്ഷേത്ര ഊട്ടുപുര സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി നിർവഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ എൽ ജി ഷെനിറ്റ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗൺസിലർമാരായ ബിന്ദു പി ബി, വത്സരാജ് കേളോത്ത്, കുറുവങ്ങാട് ശിവക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് സിപി മോഹനൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർ ശശി കെ കെ സ്വാഗതവും ബ്രിജേഷ് സാരംഗി നന്ദിയും പറഞ്ഞു.