ബാലുശ്ശേരിയില്‍ നിന്ന് മിസ്സിംഗ് ആയ അമ്മയെയും മകനെയും പോലീസിന്‍റെ സമര്‍ത്ഥമായ ഇടപെടലില്‍ സുരക്ഷിതമായി കണ്ടെത്തി
കൊയിലാണ്ടി: കൊയിലാണ്ടി പോലീസിന്‍റെ മികവാര്‍ന്ന അന്വേഷണത്തിലൂടെ സമീപകാലത്ത് തിരിച്ചുകിട്ടിയത് ഒന്‍പതോളം മനുഷ്യ ജീവനുകള്‍. ഒടുവിലായി ബാലുശ്ശേരിയില്‍ നിന്ന് മിസ്സിംഗ് ആയ അമ്മയെയും മകനെയും ഇന്നലെ കൊയിലാണ്ടി പോലീസിന്‍റെ സമര്‍ത്ഥമായ ഇടപെടലില്‍ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനായി വീടുവിട്ടിറങ്ങിയ ഇവരെ കണ്ടെത്താന്‍ ഇനിയും വൈകിയിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഒടുവില്‍ പട്ടണമാകെ അരിച്ചുപെറുക്കി കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകില്‍ നിന്നാണ് ഇവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചത്.
ബാലുശ്ശേരി സ്വദേശികളായ അമ്മയും മകനും മിസ്സിംഗ് ആണെന്ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ജിഡി രാജീവൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സിഐയുടെ ഡ്രൈവർ ഒ.കെ സുരേഷിനെ ആദ്യമായി ഫോണില്‍ വിളിച്ചു അറിയിക്കുകയായിരുന്നു. കേസിൽ ലൊക്കേഷൻ നോക്കുമ്പോൾ കൊയിലാണ്ടി ആണെന്ന് മനസ്സിലാക്കാന്‍ സാധിച്ചതായി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ഉടന്‍തന്നെ ഡ്രൈവർ ഒ.കെ സുരേഷ് സി ഐ മെൽവിൻ ജോസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സമയം കളയാതെ സിഐയുടെ നിദ്ധേശപ്രകാരം രണ്ട് ടീം ആയി തിരിച്ച് പോലീസ് സംഘം പട്ടണത്തിലാകെ തിരച്ചില്‍ നടത്തുകയായിരുന്നു. എസ് ഐ ജിതേഷ് എ കെ, ഒ.കെ സുരേഷ്, സിപിഒ പ്രവീൺ. എഎസ്ഐ ബിന്ദു ഇവരുടെ നേതൃത്വത്തില്‍ ഒരും ടീമും, മറ്റൊരു ടീമായ എസ് ഐ വിനോദ്. ഷമീന സിപി. രഞ്ജിത്ത് ലാൽ എന്നിവർ ഉൾപ്പെട്ട സംഘവും നടത്തിയ റെയ്ഡിൽ അമ്മയെയും കുട്ടിയെയും കൊയിലാണ്ടി സ്റ്റേഡിയത്തിന്റെ പിന്നിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.
ഇവർ കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്യാൻ എത്തിയ വിവരമായിരുന്നു ബാലുശ്ശേരി ജി ഡി രാജീവനില്‍ നിന്ന് ലഭിച്ചത്. കൊയിലാണ്ടി പോലീസിന്റെ വേഗതയാര്‍ന്നതും മികവുറ്റതുമായ അന്വേഷണ മികവിലാണ് രണ്ടു പേരേയും രക്ഷിക്കാൻ കഴിഞ്ഞത്. രണ്ട് മാസത്തിനുളളില്‍ നടന്ന ഇത്തരം നിരവധി സംഭവങ്ങളിലായി ഒന്‍പതോളം മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ കൊയിലാണ്ടി പോലീസിന് എക്കാലവും അഭിമാനിക്കാം.