KOYILANDY DIARY

The Perfect News Portal

കോൺഗ്രസ്സ് സംസ്ഥാന ജാഥ: സമരാഗ്നിയുടെ പ്രചരാണർത്ഥം വിളംബര ജാഥ നടത്തി

കൊയിലാണ്ടി: കോൺഗ്രസ്സ് സംസ്ഥാന ജാഥയുടെ പ്രചരണാർത്ഥം കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. കെ. പി സി സി പ്രസിഡണ്ട് കെ. സുധാകരൻ എം.പി യും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ജാഥയുടെ ‘സമരാഗ്നി’യുടെ പ്രചരാണർത്ഥമാണ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തിയത്.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, തൻഹീർ കൊല്ലം, എ.കെ ജാനിബ്, അരുൺ മണ മൽ, രജീഷ് വെങ്ങളത്ത് കണ്ടി, മനോജ് പയറ്റു വളപ്പിൽ, നടേരി ഭാസ്കരൻ, കെ. വി റീന, പി. പവിത്രൻ, പറമ്പത്ത് ദാസൻ, വി.പി പ്രമോദ് എന്നിവർ നേതൃത്വം നൽകി.