KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസ് നേതാവ് ടി. വി. വിജയന്റെ മൂന്നാം ചരമവാര്‍ഷിക ദിനം

ടി. വി. വിജയൻ്റെ മൂന്നാം ചരമ വാര്‍ഷിക ദിനം.. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊയിലാണ്ടിയിലെ മുൻനിര നേതാവും കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന ടി. വി വിജയന്റെ മൂന്നാം ചരമാവാര്ഷികദിനം 10ന് വെള്ളിയാഴ്ച സമുചിതമായി ആചരിക്കും. കാലത്ത് 7.30ന് പയറ്റുവളപ്പിലെ അദ്ധേഹത്തിൻ്റെ വസതിയിൽ നടക്കുന്ന പുഷ്പാർച്ചനക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ നേതൃത്വം നൽകും.
തുടർന്ന് വൈകീട്ട് 5.30ന് പഴയ ചിത്ര ടാക്കീസിന് സമീപം നടക്കുന്ന അനുസ്മരണ പരിപാടി സി. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി. രത്നവല്ലി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തും. കോൺഗ്രസ്സ് നേതാക്കളായ വി. പി. ഭാസ്ക്കരൻ, വിവി. സുധാകരൻ, അഡ്വ. എം. സതീഷ് കുമാർ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും.