KOYILANDY DIARY

The Perfect News Portal

പയ്യോളി പേരാമ്പ്ര റോഡിൽ കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി

കോഴിക്കോട്: പയ്യോളി ടൗണിന് സമീപം ​റോഡിൻ്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ മിനി ഗുഡ്സ് ലോറി ഇടിച്ചിട്ടത്.

അമ്മയോടൊപ്പം നടന്നുവന്ന രണ്ടു കുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് ലോറി മുന്നോട്ട് പോയി. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ വിദ്യാര്‍ത്ഥിയുടെ മുകളിലേക്ക് ചെറിയ പെണ്‍കുട്ടിയും വീണു. അശാസ്ത്രീയ റോഡ് നിർമ്മാണമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.