കളിമണ്ണിൽ ശിൽപ്പ ചാരുത തീർത്ത് കുഞ്ഞുങ്ങൾ
.
കീഴരിയൂർ ട്രയാംഗിൾ സ്‌കൂൾ ഓഫ് ക്രിയേറ്റീവ് ആർട്‌സ് തൃപ്പൂണിത്തുറ ആർ.എൽ.വി. മ്യൂസിക് ആൻ്റ് ഫൈനാർട്സ് ഗവ. കോളേജിൻ്റെ സഹകരണത്തോടെ നടത്തിയ ശിൽപ്പ നിർമ്മാണ പഠന ക്യാമ്പ് വേനലവധി ആസ്വദിക്കുന്ന കുഞ്ഞുങ്ങൾക്ക് പുത്തനനുഭവമായി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ.പി അസീസ് മാസ്റ്റർ, ഇ എം മനോജ്, ശ്രീനി, എന്നിവർ സംസാരിച്ചു.
.

.
രഞ്ജിത്ത് പട്ടാണി പ്പാറ, താനിയ ഏറണാകുളം, വിസ്മയ കണ്ണൂർ, ദ്രുപദ സഞ്ജിവ്, അക്ഷര തളിപ്പറമ്പ്, ദിനേശ് നക്ഷത്ര, സായ് പ്രകാശ് എന്നിവർ ക്ലാസ്സെടുത്തു. ദ്വിദിന ക്യാമ്പിൻ്റെ സമാപന യോഗം ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. മാലത്ത് സുരേഷ് മാസ്റ്റർ, പ്രകാശൻ കണ്ണോത്ത്, സി.എം കുഞ്ഞിമൊയ്തി, റഷീദ് പാലേരി, ടി. രമേശൻ, സി ടി വൽസൻ എന്നിവർ ആശംസ നേർന്നു. എം. എം രവീന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് സംസാരിച്ചു. കുട്ടികൾ തീർത്ത ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചു. സജീവ് കീഴരിയൂർ നന്ദി പറഞ്ഞു




